പെരുമ്പാവൂർ: പ്രകൃതി ദുരന്തങ്ങൾക്കിരയാവുന്ന വ്യാപാര സ്ഥാപനങ്ങളെ കൂടി നഷ്ട പരിഹാരത്തിന് അർഹമാക്കുന്ന രീതിയിൽ നിയമ പരിഷ്കരണം നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ: എ.ജെ. റിയാസ് ആവശ്യപ്പെട്ടു. പെരുമ്പാവൂർ വ്യാപാര ഭവനിൽ വ്യാപാരികളിൽ നിന്ന് സ്വരൂപിച്ച വയനാടിന് ഒരു കൈത്താങ്ങ് ഫണ്ടിന്റെ ആദ്യ ഗഡു ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി.പി. നൗഷാദ് ,എം.കെ. രാധാകൃഷ്ണൻ, എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.