പെരുമ്പാവൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് രോഗിയുമായിപ്പോയ ആംബുലൻസ് കീഴില്ലം ഷാപ്പുംപടിക്ക് സമീപം അപകടത്തിൽപ്പെട്ടു. തൊട്ടടുത്ത കടയ്ക്ക് മുന്നിൽ നിന്ന് അശ്രദ്ധമായി കാർ റോഡിൽ തിരിച്ചതാണ് അപകടകാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.