പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ വർഷകാലത്തും കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഇന്നലെ പെരുമ്പാവൂരിലെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ജൽജീവൻ മിഷൻ എക്‌സിക്യൂട്ടീവ് എൻ ജിനീയർ സീമ സി നായർ , അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷീല,വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഓഫീസ് കവാടത്തിൽ തടഞ്ഞു വച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ വെങ്ങോല പഞ്ചായത്ത്‌ ഓഫീസിൽ പി.ഡബ്ല്യു.ഡി-വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് തീരുമാനം ഉണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.