ചോറ്റാനിക്കര: കുരീക്കാട് എസ്.എൻ.ഡി.പി 1406-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുദേവന്റെ ഈശ്വര സങ്കൽപ്പത്തെക്കുറിച്ച് കാഥികൻ ആര്യാട് ഗോപിയുടെ പ്രഭാഷണം 21ന് രാവിലെ 11ന് അമ്പാടിമലയിലെ ശാഖായോഗം ഹാളിൽ നടക്കും. രാവിലെ 9ന് ഉപവാസയജ്ഞം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. എൽ. സന്തോഷ് മുഖ്യാതിഥിയാകും. വൈകിട്ട് 3ന് മഹാസമാധിപൂജയും ഭഗവാന് പൂമൂടലും ആറിന് ദീപക്കാഴ്ചയും നടത്തുമെന്ന് പ്രസിഡന്റ് വി.എൻ. രമേശനും സെക്രട്ടറി ബിനു തേവാലിലും അറിയിച്ചു.