h
ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ശ്രീനാഥ് കാര്യാട്ടിന്റെ മേൽനോട്ടത്തിൽ ടോറോന്റോയിൽ നടത്തി​യ ശതചണ്ഡി മഹായാഗം

ടോറോന്റോ: ഭാരതീയ ധർമ്മപ്രചാരസഭയുടെ ആചാര്യൻ ശ്രീനാഥ് കാര്യാട്ടിന്റെ മേൽനോട്ടത്തിൽ ടോറോന്റോയിൽ ശതചണ്ഡി മഹായാഗം നടന്നു. കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള അമ്പതിലധികം പേർ നാല് മാസമായി ദേവീമാഹാത്മ്യവും യാഗവിധികളും പഠിച്ച് ഋത്വിക്കുകൾ ആയെന്ന പ്രത്യേകതയുണ്ട്. കന്യകാപൂജയും ആൺകുട്ടികളെ പൂജിക്കുന്ന വടുകപൂജയും നടന്നു. ഭർത്താക്കന്മാർ ഭാര്യമാരെ ദേവിയായി കരുതി പൂജിക്കുന്ന സുവാസിനി പൂജയും നടത്തി​.

സനാതനധർമ്മത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്ന കാഴ്ചകളായി​രുന്നു യാഗത്തിൽ ഉടനീളം. സ്ത്രീകൾ ആയിരുന്നു മുഖ്യകർമികൾ.

ചണ്ഡികാദേവിയെപ്പോലെ ചുവന്ന പട്ടണിഞ്ഞ സ്ത്രീകൾ യാഗത്തിന്റെ മാറ്റുകൂട്ടി.

ശ്രീശക്തി ശാന്താനന്ദ മഹർഷിയും യാഗത്തിൽ പങ്കെടുത്തു .

സുജിത സുരേഷ് (ദുബായ്), ലേഖ നായർ (കാനഡ) എന്നിവരും യാഗത്തിൽ മുഖ്യപങ്കു വഹിച്ചു.

അടുത്ത വർഷത്തേക്കുള്ള മഹാലക്ഷ്മി പൂജാക്ലാസും ദേവീമാഹാത്മ്യം ക്ലാസും ഉടനെ തുടങ്ങുമെന്നും വരുംവർഷങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ യാഗം നടത്തുമെന്നും സംഘാടകർ അറിയിച്ചു.