face

കൊച്ചി: തെരുവിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന 500ൽപ്പരം പേർക്ക് ഫേസ് ഫൗണ്ടേഷൻ ഓണസദ്യയും ഓണക്കോടിയും ഓണക്കിറ്റും നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. കൃഷ്ണൻ മുഖ്യാതിഥിയായി. ഓണകിറ്റ് വിതരണം എക്‌സൈസ് ജോയിന്റ് കമ്മിഷണർ വി. രാജേന്ദ്രൻ നിർവഹിച്ചു. സിനിമാതാരം ജെന്നിഫർ മാത്യു വിദ്യാഭ്യാസ സഹായധനം കൈമാറി. പ്രൊഫ. മോനമ്മ കോക്കാട് അദ്ധ്യക്ഷത വഹിച്ചു. ഫേസ് മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ, ആർ. ഗിരീഷ്, കുരുവിള മാത്യൂസ്, കുമ്പളം രവി, അനീഷ് കാർത്തികേയൻ,​ സുനിൽ പോൾ, രത്‌നമ്മ വിജയൻ എന്നിവർ സംസാരിച്ചു.