uma-
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റിന്റെ (എൻ.എഫ്.പി.ആർ ) ഓണാഘോഷവും വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള എൻ.എഫ്.പി.ആർ ഭവനപദ്ധതിയും ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റിന്റെ (എൻ.എഫ്.പി.ആർ) ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘടനവും ഓണക്കിറ്റ് വിതരണവും ഉമതോമസ് എം.എൽ.എ നിർവഹിച്ചു. എറണാകുളം വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ ഡോ. സോണി ജോബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പദ്മജ എസ്. മേനോൻ, വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ഗീത മേനോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശ്രദ്ധ സ്‌പെഷ്യൽ സ്‌കൂളിലെയും നഴ്‌സറി സ്‌കൂളിലെയും കുട്ടികൾക്കുള്ള ഓണക്കിറ്റ് വിതരണവും വയനാട് പുന:രധിവാസത്തിന്റെ ഭാഗമായുള്ള എൻ.എഫ്.പി.ആർ ഭവനപദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.