മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചോറ്റാനിക്കര , മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, മണീട് പഞ്ചായത്തുകളിലെ തകർന്നുകിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി പൊതുമരാമത്തുവകുപ്പ് ഓഫീസിൽ കുത്തിയിരിപ്പു സമരം നടത്തി. അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസും ഉപരോധിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. ജെ. പൗലോസ് സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രഞ്ജി കുര്യൻ, ജോബ് പി.എസ്, നേതാക്കളായ ജോമോൻ ജോയി, അജി കെ.കെ, ഹനീഷ്, റോബിൻ തോമസ്, ജിതിൻ ജോസ്, ആകർഷ് ജോയ് എന്നിവർ സംസാരിച്ചു.