കാലടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കാഞ്ഞൂർ യൂണിറ്റ് കാഞ്ഞൂർ പഞ്ചായത്തിലെ നിർദ്ധനരും രോഗികളുമായ 28 പേർക്ക് 14 കൂട്ടം പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്തു. വീടുകളിൽ എത്തിച്ച് നൽകാൻ യൂണിറ്റ് വെെസ് പ്രസിഡന്റും പാലിയേറ്റീവ് കെയർ വൊളണ്ടിയറുമായ രമ ശശിക്ക് കിറ്റുകൾ കെെമാറി ബ്ലോക്ക് പ്രസിഡന്റ് കെ.ഐ. പൗലോസ് വിതരണോദ്ഘാടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം. തോമസ്, ടി.ആർ. സലി, എ.എ. ഗോപി, രമ ശശി എന്നിവർ സംസാരിച്ചു.