h
റോഡിലെ കുഴി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് എഡ്രാക് ചോറ്റാനിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ

ചോറ്റാനിക്കര: റോഡിലെ കുഴി അടയ്ക്കാത്ത പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എഡ്രാക് ചോറ്റാനിക്കര മേഖല അപകടം നടന്ന സ്ഥലത്ത് ധർണ നടത്തി. എഡ്രാക് ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ അംഗം രജനി മനോഷ്, എഡ്രാക് മേഖല ഭാരവാഹികളായ കെ. മോഹനൻ, ഒ.കെ. രാജേന്ദ്രൻ, ഷാം ജോസ്, കെ.എൻ. സുരേഷ്, ഗീത ജി. നായർ എന്നിവർ സംസാരിച്ചു.