കോതമംഗലം: കുറുമറ്റം ശ്രീ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം നാളിൽ മികച്ച കർഷകരെ ആദരിക്കും. ഉത്രാട സദ്യയും നടത്തും. നാളെ രാവിലെ 10ന് ക്ഷേത്ര ഭജന മണ്ഡപത്തിൽ നടക്കുന്ന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പത്മനാഭൻ അദ്ധ്യക്ഷനാകും. ആന്റണി ജോൺ എം.എൽ.എ മികച്ച കർഷകരെ ആദരിക്കും. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു മുഖ്യപ്രഭാഷണം നടത്തും.