
ഇലഞ്ഞി: ആയുഷ് വകുപ്പും ഇലഞ്ഞി ഗ്രാമപഞ്ചായത്തും ഇലഞ്ഞി സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയും സംയുക്തമായി സൗജന്യ വയോജന ആരോഗ്യ ക്യാമ്പ് നടത്തി. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളി മിനി പാരിഷ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, ഫാദർ ജോസഫ് ഇടത്തുംപറമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ. വി.എസ്. സൂര്യമോൾ തുടങ്ങിയവർ സംസാരിച്ചു. യോഗ ട്രെയ്നർ വിനോദ് ബോസ് യോഗ പരിശീലനം നൽകി .