manja-pra

അങ്കമാലി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. ജോയ് അറയ്ക്ക, കെ.കെ. ജോൺ, കെ. സോമശേഖരൻ പിള്ള, ജോഷി ജോസഫ്, ഷൈബി പാപ്പച്ചൻ, പീറ്റർ കൊടുങ്ങൂക്കാരൻ, പാപ്പച്ചൻ പുതിയേടത്ത്, വർഗീസ് കൊടുങ്ങൂക്കാരൻ, നിക്കോളാസ് ചിറമേൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടത്തിയ പ്രഷേധയോഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി പൈനാടത്ത് അദ്ധ്യക്ഷനായി.