കാലടി: പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ കാലടി ഗ്രൂപ്പിലെ വിവിധ ഡിവിഷനുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബോണസ് അനുബന്ധ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ഫുഡ് അലവൻസും അറ്റൻഡൻസ് മോട്ടിവേഷനും പുനഃസ്ഥാപിക്കുക, ആശുപത്രിയിൽ ഡോക്ടറുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പുവരുത്തുക. വന്യമൃഗ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കുക, കറന്റ് - കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, തൊഴിലാളികൾക്ക് സെക്യൂരിറ്റി നിയമനം നടപ്പാക്കുക, ലേബർ ലൈൻസുകളുടെയും ടോയ്‌ലെറ്റുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. അതിരപ്പിള്ളി യൂണിയൻ വൈസ് പ്രസിഡന്റ് പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ജിനേഷ് ജനാർദ്ദനൻ അദ്ധ്യക്ഷനായി.