മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ ജിയോജിത് ഫൗണ്ടേഷനും വിശ്വനാഥ് ക്യാൻസർ കെയർ ഫൌണ്ടേഷനും കാർക്കിനോസ് ഹെൽത്ത്‌ കെയറും സംയുക്തമായി നടത്തുന്ന സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടിയുടെ വാർഡ് തല ക്യാമ്പുകൾക്ക് പത്താം വാർഡിൽ തുടക്കമായി. പോത്താനിക്കാട് ഫാമിലി ഹെൽത്ത്‌ സെന്ററിൽ നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എൻ. എം. ജോസഫ് അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ലിൻസി, ഡോ.ആസിയ, ഡയനാ, പ്രിയ എന്നിവർ പങ്കെടുത്തു. കാർക്കിനോസ് പ്രോഗ്രാം മാനേജർ ഹണി ദേവസ്യ, ജിയോജിത് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ ദീപക്, വി.സി.സി.എഫ് കോ ഓർഡിനേറ്റർ സോളോമോൻ എന്നിവർ നേതൃത്വം നൽകി.