
കൊച്ചി: എസ്.ആർ.എം റോഡിലും റെയിൽവേ രണ്ടാം പ്ലാറ്റ്ഫോം റോഡിലും നോർത്ത് മെട്രോ സ്റ്റേഷൻ പരിസരത്തുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 25ന് വൈകിട്ട് 5 മുതൽ 6വരെ പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ 13 റെസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദി യോഗം തീരുമാനിച്ചു. നോർത്ത് റെയിൽവേ പ്ലാറ്റ്‌ഫോമിലെത്തുന്ന ട്രെയിനുകളുടെ കാര്യത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊരുവിധ വികസനവും ഉണ്ടായിട്ടില്ല. എസ്.ആർ.എം റോഡ് റെസി. അസോസിയേഷൻ ഐക്യവേദി പ്രസിഡന്റ് എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. മൂസ, പ്രൊഫ. വി.വി. നുറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.