krishi-

ആലങ്ങാട്: കരുമാലൂർ പാടശേഖരത്തെ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 200 ഏക്കറിലാണ് നെൽകൃഷി. അതിൽ പകുതിയോളം ഭാഗത്തെ വിളവെടുപ്പാണു നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പാടശേഖരസമിതിയുടെയും കീഴിലുള്ള കൊയ്തുമെതി യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ്. മുൻ വർഷത്തെ പോലെ ഇത്തവണയും നല്ലവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അത്യുത്പാദന ശേഷിയുള്ള ജ്യോതി ഇനത്തിൽപെട്ട വിത്താണ് ഇത്തവണ കൃഷിക്ക് ഉപയോഗിച്ചത്. 1000 ഏക്കറോളം വരുന്ന സ്ഥലത്ത് കരുമാലൂരിൽ നെൽകൃഷി നടന്നു വരുന്നുണ്ട്. കൃഷിഭവനിൽ നിന്നുള്ള സഹായങ്ങൾക്ക് പുറമെ കരുമാലൂർ പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും പിന്തുണയും കർഷകർക്കുണ്ട്.