നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് കമ്പനിയായ ബി. ഡബ്ലിയു.എഫ്.എസിലെ തൊഴിലാളികൾക്ക് ഒരുമാസത്തെ ശമ്പളം ബോണസ് ആയി ലഭിക്കും. കാക്കനാട് അഡീഷണൽ ലേബർ കമ്മീഷണർ (സെൻട്രൽ) കെ. അജീറ്റ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മാനേജ്‍മെന്റിന് വേണ്ടി ദുഷ്വന്ദ് കൗശൽ, അനീബ് നെടിയറ, വിവിധ ട്രേഡ് യൂണിയനുകൾക്ക് വേണ്ടി വി.പി. ജോർജ്, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, ജോമോൻ, തമ്പി പോൾ, എ.എസ്. സുരേഷ്, ജിതേഷ് കുമാർ, കെ. അനൂപ് എന്നിവർ കരാറിൽ ഒപ്പുവച്ചു.