maveli-store-innaguration

ഇലഞ്ഞി: സിവിൽ സപ്ലൈ കോർപ്പറേഷൻ അടച്ചുപൂട്ടിയ മുത്തോലപുരത്തെ മാവേലി സ്റ്റോർ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഉത്സവ സമയങ്ങളിൽ വിപണിയിൽ ഉണ്ടാകുന്ന ഇടപെടലുകൾ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. മാവേലി സ്റ്റോർ നിർത്തലാക്കുന്നതിനായി ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെയും മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും നിലപാടുകൾ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.പി ജോസഫ്, മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ജോൺ മറ്റം, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷേർളി ജോയ്, ഡോജിൻ ജോൺ, ജിനി ജിജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സുജിത സദൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ, കെ.ജി. ഷിബു , സിജു മോൻ ജോസഫ്, ബിജുമോൻ ജോസഫ്, പി.കെ. ജോസ്, രാജു തുരുത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു