പെരുമ്പാവൂർ: പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സരിഗയുടെ 32-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ 12 ദിവസക്കാലം പെരുമ്പാവൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന് മാറ്റുകൂട്ടുന്നതായി നാടകോത്സവം. ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുള നാടകം അവതരിപ്പിച്ച ദിവസം ഓഡിറ്റോറിയം ഹൗസ് ഫുൾ ആയി എന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകർ പറഞ്ഞു. ഇന്ന് അവതരിപ്പിക്കുന്ന കൊല്ലം അനശ്വരയുടെ അന്നാ ഗാരേജ് നാടകത്തിൽ നിന്ന് ലഭിയ്ക്കുന്ന മുഴുവൻ തുകയും വയനാട് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ.സി. മോഹനനും കൺവീനർ ഷാജി സരിഗയും അറിയിച്ചു.