കൊച്ചി: എടക്കാട്ടുവയലിലെ ക്ഷീരകർഷകനായ പള്ളിക്കനിരപ്പേൽ മനോജിന് വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പശുവിനെ നൽകും. മനോജിന്റെ നാലുമാസം ഗർഭിണിയായ പശുവിനെ അയൽവാസി വെട്ടിക്കൊന്നിരുന്നു. മറ്റൊരു പശുവിന് ഗുരുതര പരിക്കുമേറ്റു. വി.എച്ച്.പി.ജില്ലാ നേതാക്കൾ നാളെ രാവിലെ ഒമ്പതിന് മനോജിന്റെ വീട്ടിലെത്തി പശുവിനെ കൈമാറുമെന്ന് വി.എച്ച്.പി കൊച്ചി മഹാനഗരം പ്രസിഡന്റ് സുബ്രഹ്മണ്യ അയ്യർ, ജില്ലാ സെക്രട്ടറി പി.കെ. ജയേഷ് എന്നിവർ അറിയിച്ചു.