sanu
എറണാകുളം ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രൊഫ.എം.കെ. സാനു, അന്തരിച്ച സിനിമാ സംവിധായകൻ എം. മോഹന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

കൊച്ചി: വിട പറയും മുമ്പേ അനശ്വരതയുടെ അപാരരംഗങ്ങൾ അഭ്രപാളികളിലൂടെ സിനിമാലോകത്തിന് സമർപ്പിച്ച സാഹിത്യ സ്‌നേഹിയാണ് അന്തരിച്ച ഫിലിം ഡയറക്ടർ എം. മോഹനെന്ന് പ്രൊഫ. എം. കെ. സാനു പറഞ്ഞു. എറണാകുളം ടി.ഡി.എം ഹാളിൽ എം. മോഹൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ സാംസ്‌കാരിക സാമൂഹിക ലോകത്തെക്കുറിച്ച് ശക്തമായ അവബോധവും സൂക്ഷ്മദൃഷ്ടിയുമുള്ള മനുഷ്യന്റെയുള്ളിലെ മൃഗീയ വാസനകളെ പുറന്തള്ളിയ വ്യക്തിയുമായിരുന്നു മോഹനെന്നും എം.കെ. സാനു പറഞ്ഞു. സിനിമാ, സാഹിത്യ, സാമൂഹ്യരംഗത്തുനിന്ന് ഗുഡ്നെറ്റ് മോഹൻ, ചെറിയാൻ കല്പകവാടി, എം.പി. സുരേന്ദ്രൻ, എം.ഡി. രാജേന്ദ്രൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡേവിസ് കാച്ചപ്പിള്ളി, ഭാവചിത്ര ജയകുമാർ, സിദ്ധാർഥ് ഭരതൻ, സുരേന്ദൻ, ടി.എം. എബ്രഹാം, ഫാ. അനിൽ ഫിലിപ്പ്, ശ്രീകുമാരി രാമചന്ദ്രൻ, അനുശ്രീ, വിക്രം ഗൗഡ, പി.എച്ച് .ഹനീഫ്, പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, സി.ഐ.സി.സി ജയചന്ദ്രൻ, ആർ.ആർ. ജയറാം, സുശീല വേണു എന്നിവർ സംസാരിച്ചു. ഭാര്യ അനുപമ മോഹൻ, മക്കളായ പുരേന്ദർ മോഹനൻ, ഉപേന്ദ്ര മോഹനൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.