കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം പച്ചക്കറി പലചരക്ക് വിപണി ബാങ്ക് പ്രസിഡന്റ്‌ എം.ബി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സൂപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ വില്പന തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.