guna-cave
മറൈൻഡ്രൈവ് മൈതാനിയിലൊരുക്കിയ ഗുണാ കേവ് ഓണം ട്രേഡ് ഫെയറിലെ തിരക്ക്‌

കൊച്ചി: പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുണാ കേവ് മെഗാ ഓണം ട്രേഡ് ഫെയറിൽ വൻ ജനത്തിരക്ക്. ചലച്ചിത്രതാരം ഹണി റോസും മഞ്ഞുമ്മൽ ബോയ്‌സ് ടീമും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച ട്രേഡ് ഫെയർ കാണികളെ അത്ഭുതങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

മറൈൻഡ്രൈവ് മൈതാനിയിൽ ഒക്ടോബർ 6വരെ നടക്കുന്ന മെഗാ ഓണം ട്രേഡ് ഫെയറിൽ കൊടൈക്കനാലിലെ ഗുണാകേവിലേക്ക് പോകുന്ന പാറയിടുക്കിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്.

150 രൂപയുടെ ലൗവ് ബേർഡ്‌സ് മുതൽ ലക്ഷങ്ങൾ വിലയുള്ള പക്ഷികളും സിലൻഡ്രിക്കൽ അക്വേറിയവും പെറ്റ്‌ഷോയുമെല്ലാം കാണികളുടെ മനംകവരുന്നതാണ്. കറിക്കത്തി മുതൽ കാർവരെ ബ്രാൻഡഡ് 150ൽപ്പരം സ്റ്റാളുകളാണ് മേളയിലുള്ളത്. കിഡ്‌സ് സോൺ, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്‌കോർട്ടുകൾ എന്നിവയുമുണ്ട്.

സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2മുതൽ രാത്രി 9വരേയും അവധി ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 9വരെയുമാണ് പ്രദർശനം.