cc

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭാതിർത്തിക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി ഇഴയുന്നുവെന്ന് പ്രതിപക്ഷം. കാലതാമസം വരുത്തിയതിന്റെ കാരണമെന്താണെന്ന് ഫയൽ പരിശോധിച്ച ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂയെന്നും യു.ഡി.എഫ് പാർലമെന്ററികാര്യ നേതാവ് എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. മൂന്ന് മാസംകൂടി കരാറുകാർക്ക് സമയം നൽകാമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.