പറവൂർ: പറവൂർ മരിയ തേരേസ സ്ക്രില്ലി പബ്ലിക്ക് സ്കൂളിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും ചേർന്നാണ് 58 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്കൂൾ മാനേജർ സിസ്റ്റർ ഡോ. മേരി അന്റോണിയോ, സജി നമ്പിത്ത്, ഇ.ജി. ശശി, സിസ്റ്റർ നിഷ, സിംസി എന്നിവർ പങ്കെടുത്തു.