
കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610കുടുംബങ്ങൾക്ക് സ്വന്തമായുള്ള ഭൂമി അന്യായമായി കൈവശപ്പെടുത്താനുള്ള വഖഫ് ബോർഡിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കെ.ആർ.എൽ.സി.സി വ്യക്തമാക്കി.
ഒരു ഭൂമി വഖഫ് ആണോ എന്ന് അന്വേഷിക്കുന്നതിനും നിശ്ചയിക്കുന്നതിനും വഖഫ് ബോർഡുകളെ നിലവിലെ നിയമം അനുവദിക്കുന്നു. ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഒഴിവാക്കപ്പെടും. 1951മുതൽ ഫറൂഖ് കോളേജ് അധികൃതരിൽ നിന്നും വിപണി വില നല്കി വാങ്ങി അനുഭവിച്ചുവരുന്ന മുനമ്പത്തെ ഭൂമിയിലുള്ള അവകാശം നിഷേധിച്ച് കേരള വഖഫ് ബോർഡ് സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരി ക്കാനാവില്ലെന്ന് കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ പറഞ്ഞു.