
കൂത്താട്ടുകുളം: കൺസ്യൂമർ ഫെഡും കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കും സംയുക്തമായി ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിലും കിഴകൊമ്പ് ശാഖയിലും ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ.ജേക്കബ് രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് എല്ലാ വർഷവും നടത്തിവരാറുള്ള ഓണം പച്ചക്കറി ചന്ത ഇന്നും നാളെയും വൈ.എം.സി.എ ഹാളിൽ നടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ജെയിൻ സി. ജോൺസൺ തോമസ്, എം.എം അശോകൻ, പി.ജെ. തോമസ്, ഷീബ രാജു, ഷാന്റി മുരളി, മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു.