കൊച്ചി: വടുതല ഡോൺബോസ്കോ യൂത്ത് സെന്റർ നടത്തുന്ന ഡോൺബോസ്കോ വടുതലോത്സവം ഇന്നുമുതൽ 16 വരെ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് വിളംബര ജാഥ. ഉത്രാടദിനത്തിൽ രാവിലെ 10ന് സ്നേഹസ്പർശം, ഉച്ചയ്ക്ക് രണ്ടിന് കെ.എ. ജോർജ് മാസ്റ്റർ മെമ്മോറിയൽ അഖിലകേരള പൂക്കളമത്സരം, കാനാട്ട് ആന്റണി മെമ്മോറിയൽ പൂക്കള മത്സരം, വൈകിട്ട് അഞ്ചിന് അഖിലകേരള വടംവലി മത്സരം, അഡ്വ. ലെസ്ലി സ്റ്റീഫൻ മെമ്മോറിയൽ വടംവലി മത്സരം.

തിരുവോണദിനത്തിൽ രാവിലെ 7.30ന് ദിവ്യബലി, 10.30ന് നാടൻകളികൾ, വൈകിട്ട് 4.30ന് വടുതല പാലത്തിൽനിന്ന് സാംസ്കാരിക ഘോഷയാത്ര, രാത്രി 7.30ന് പാവ സൂപ്പ‌ർ ബീറ്റ്സ് അവതരിപ്പിക്കുന്ന സംഗീതനിശ, 16ന് വൈകിട്ട് 6.30ന് കളരിപ്പയറ്റ്, ഏഴിന് മെഗാ തിരുവാതിര, 7.30ന് കൈകൊട്ടിക്കളി, എട്ടിന് മലയാളിമങ്ക മത്സരം.