പറവൂർ: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. ജോതിശാസ്ത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പറവൂർ ജ്യോതിസ് ചെയർമാനും ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ശ്രീകുമാർ ജനറൽ കൺവീനറും കാളികുളങ്ങര വേണുഗോപാൽ , ചേന്ദമംഗലം ശരത് ചന്ദ്രൻ, ബിബിൻ തൃപ്പൂണിത്തറ എന്നിവർ വൈസ് ചെയർമാന്മാരും സുരേഷ് മനക്കപ്പടി, രാജേഷ് പെരുമ്പാവൂർ, ശിവൻപിള്ള ദേശം എന്നിവർ കൺവീനർമാരും കരുണൻ കെടാമംഗലം ട്രഷററുമായി 51 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. 26ന് പറവൂർ ഗസ്റ്റ് ഹൗസിലാണ് സമ്മേളനം.