y

തൃപ്പൂണിത്തുറ: ഉദയംപേരൂർ തെക്കൻ പറവൂർ പി.എം യു.പി സ്കൂളിലെ 50 കുട്ടികർഷകരുടെ പൂക്കൃഷി വിളവെടുപ്പ് നടത്തി. മണകുന്നം വില്ലേജ് സർവീസ് ബാങ്ക് ഉദയംപേരൂർ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികളുടെ വീടുകളിൽ 500 ജമന്തിതൈകളും വിവിധയിനം പച്ചക്കറിയും ആണ് കൃഷി ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ സോഫി സിറിൽ, തീർത്ഥ ദീപക് എന്നിവരുടെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പൂക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷനായി. കൃഷി ഓഫീസർ സിനു ജോസഫ്, ബാങ്ക് സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ, ഡയറക്ടർമാരായ സി.ജി. പ്രകാശൻ, പി.പി. ശ്രീവത്സൻ, സ്കൂളിലെ ഹരിത ക്ലബ്ബ് ചുമതലക്കാരായ പ്രീതി കരുൺ, മിനു ലക്ഷ്മി, പി.ടി.എ ഭാരവാഹികളായ എസ്. നിമ്മി, മല്ലിക ദിപു തുടങ്ങിയവർ സംസാരിച്ചു.