
ആലുവ: ഓൾ ഇന്ത്യാ പൊലീസ് മീറ്റിൽ കേരളാ പൊലീസിന് വേണ്ടി മത്സരിച്ച എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ. ആംസ് റസ്റ്റ് ലിംഗിൽ കോടനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. വൈശാഖ്, ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എ.എൻ. സനീഷ് എന്നിവരാണ് കരുത്തരെ കൈക്കരുത്ത് അറിയിച്ച് മെഡൽ നേടിയത്. വൈശാഖ് 60 കിലോ കാറ്റഗറിയിലും സനീഷ് 85 കിലോ കാറ്റഗറിയിലുമാണ് മത്സരിച്ചത്. അസാം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കടുത്ത എതിരാളികൾ. വൈശാഖിന് കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ബ്രൗൺസ് മെഡലായിരുന്നു ലഭിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് 73-ാംമത് ഓൾ ഇന്ത്യ പൊലീസ്' റസ്റ്റ് ലിംഗ് ക്ലസ്റ്റർ മത്സരം നടന്നത്. വിജയികളെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.