rayamangalam

കുറുപ്പംപടി: രായമംഗലം കുടംബശ്രീ സി.ഡി.എസിന്റെ ഓണ വിപണനമേള കുറുപ്പംപടി ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ അദ്ധ്യക്ഷയായി. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ അമൃതവല്ലി വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, വാർഡ് മെമ്പർ ഫെബിൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്റെ നിർദ്ദേശപ്രകാരം ഒരു സി.ഡി.എസിൽ രണ്ട് ഓണ വിപണനമേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ വിപണനമേള കീഴില്ലം സൊസൈറ്റിക്ക് സമീപമാണ് നടക്കുന്നത്.

.