ആലുവ: എറണാകുളം ജില്ല മോട്ടോർ തൊഴിലാളി കോൺഗ്രസ് ആലുവയിൽ സംഘടിപ്പിച്ച ടി.പി. ഹസൻ - എൻ.എം ജമാൽ അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പോളി ഫ്രാൻസിസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, തോപ്പിൽ അബു, ആനന്ദ് ജോർജ്, ബാബു സാനി, പി.എ. മുജീബ്, എസ്.എൻ. കമ്മത്ത്, റഷീദ് കാച്ചാംകുഴി, ലത്തീഫ് പൂഴിത്തറ, എം.ഐ. ദേവസികുട്ടി, എൻ.എം. അമീർ, ടി.യു. മുഹമ്മദാലി, കെ.എം. പരിത്, ജാസ് കോമ്പാറ, ബാബു സുരേഷ്, രഞ്ജു ദേവസി, പി.എ. റിയാസ്, അസ്‌ലം വേഴപ്പിള്ളി, കെ.കെ. അഷ്റഫ്, അസീസ് എടത്തല എന്നിവർ സംസാരിച്ചു.