പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആറ് വിഭാഗങ്ങളിൽ മുപ്പത് ടീമുകൾ പങ്കെടുക്കും. മൂന്ന് കളിസ്ഥലങ്ങളാണ് മത്സരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 350 കായികതാരങ്ങൾക്കും അമ്പതിലധികം പരിശീലകർക്കും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഓണസദ്യ ഒരുക്കിയിട്ടുണ്ട്.