
ആലുവ: അദ്ധ്യാപകക്കൂട്ടം പുസ്തകചലഞ്ചിന്റെ ഭാഗമായി വീട്ടിലൊരുക്കാം ലൈബ്രറി തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് എച്ച്.എസ്.എസ്.എല്ലിൽ ആരംഭിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സേതുലക്ഷ്മിയുടെ വീട്ടിൽ അദ്ധ്യാപകരും വീട്ടുകാരും ഒത്തുചേർന്നു. റീത്ത ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി ഹെലൻ പ്രശസ്തിപത്രം കൈമാറി. പി.ടി.എ പ്രസിഡന്റ് വിനിൽ പുസ്തകങ്ങൾ കൈമാറി. നൈസ് ടീച്ചർ രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.