കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ 54-ാമത് സ്ഥാപക ദിനാഘോഷം നാളെ വൈകിട്ട് 4ന് ഹൈക്കോടതി ജസ്റ്റസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഈസ്​റ്റ് ഭദ്റാസന മെത്രാപ്പൊലീത്തയും മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റുമായ ഡോ. തോമസ് മാർ അത്താനാസിയോസ് അദ്ധ്യക്ഷനാകും. രാവിലെ 6.45ന് ചാപ്പലിൽ കുർബാന. 8.30ന് പതാക കോളേജ് സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി. ജേക്കബ് പതാക ഉയർത്തും.