
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും വനിതാവേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം 'ഓണസ്മൃതി' ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. എസ്.എ.എം. കമാൽ, സോജൻ ജേക്കബ്, എ.എൻ. രാജമോഹൻ, ടി.എ. സിന്ധു, ജയപ്രകാശ്, എ.ഡി. അശോക് കുമാർ, എ.എം. അശോകൻ എന്നിവർ സംസാരിച്ചു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ജിഷ മേരി ഗിരീഷ് ലാഫിംഗ് തെറാപ്പി നടത്തി.