gokulam
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിച്ച റാംബോ സർക്കസ് പ്രദർശനം

കൊച്ചി: എറണാകുളത്ത് വീണ്ടും റാംബോ സർക്കസിന് തുടക്കം. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിച്ച റാംബോ സർക്കസ് രണ്ടാംതവണയാണ് എറണാകുളത്തെത്തുന്നത്. 22 വരെയാണ് സർക്കസ്. 13, 18, 19, 20 തീയതികളിൽ ഉച്ചയ്ക്ക് 1.30, 4.30, 7.30 എന്നിങ്ങനെ മൂന്ന് പ്രദർശനങ്ങളും 14, 15, 16, 17, 21, 22 തീയതികളിൽ നാല് പ്രദർശനങ്ങളുമുണ്ടാകും.

എൽ.ഇ.ഡി ആക്ട്, ലേസർ മാൻ, റിംഗ് ഹെഡ് ബാലൻസ്, ബബിൾ ഷോ, സ്‌കേറ്റിംഗ്, ഹ്യൂമൻ സ്ലിങ്കി, വാൾ ആക്റ്റ്, ബൗൺസ് ബോൾ, സൈക്ലിംഗ് ഡ്യുവോ, റോളബാൾ, ക്വിക്ക് ചേഞ്ച്, സ്‌കൈവാക്ക്, ഏരിയൽ റോപ് തുടങ്ങിയവയാണ് ഒന്നര മണിക്കൂർ നീളുന്ന സർക്കസ് പ്രകടനത്തിലുള്ളത്.

ടിക്കറ്റുകൾ ബുക്ക് മൈഷോയിലും ഗോകുലം കൺവെൻഷൻ സെന്ററിലെ കൗണ്ടറിലും ലഭിക്കും.