tlc-mvpa

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്കുള്ള ഓണം ഉത്സവബത്തയുടെ വിതരണം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ഉത്സവബത്തയുടെ ചെക്ക് പാമ്പാക്കുട പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായ ടി.കെ. അരുൺ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി. അർജുനൻ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന , താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി , പി.കെ. വിജയൻ, എം.എ. എൽദോസ്, സി.ടി. ഉലഹന്നാൻ, ഡോ. രാജി കെ. പോൾ, ടി.പി. രാജീവ്, വി.ടി. യോഹന്നാൻ, ബി.എൻ. ബിജു, ജയിംസ് കക്കാട് എന്നിവർ സംസാരിച്ചു.