കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ പോഷകാഹാര ദിനം ആചരിച്ചു. അഞ്ചാം വാർഡിലെ 60, 61 അങ്കണവാടികളിലെ ദിനാചരണം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുതിർന്നവരെയും കുട്ടികളെയും ബാധിക്കാനിടയുള്ള അനീമിയ രോഗത്തെക്കുറിച്ച് അദ്ധ്യാപികമാരായ സുനിൽ കുമാരി, വിജി ഷാജി എന്നിവർ ക്ലാസെടുത്തു.