ktkklm-onakkodi

കൂത്താട്ടുകുളം: നഗരസഭ പ്രദേശത്തെ കിടപ്പുരോഗികൾക്ക് ഓണക്കോടി സമ്മാനിച്ച് കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ കുട്ടികൾ. അദ്ധ്യാപകരും കുട്ടികളും ചേർന്ന് സമാഹരിച്ച അര ലക്ഷത്തോളം

ചെലവഴിച്ചാണ് 100 കിടപ്പുരോഗികൾക്ക് ഓണക്കോടി നൽകിയത്. നഗരസഭാധ്യക്ഷ വിജയ ശിവൻ ഓണക്കോടികൾ വിതരണം ചെയ്തു. കൂത്താട്ടുകുളം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. തോമസ് മാത്യു, പാലിയേറ്റീവ് നേഴ്സ് പി.കെ. ഓമന എന്നിവർ ഓണക്കോടികൾ ഏറ്റുവാങ്ങി. പി.ടി.എ

പ്രസിഡന്റ് മനോജ് കരുണാകരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി, കൗൺസിലൽ പി.ആർ. സന്ധ്യ, ഹെഡ്മിസ്ട്രസ് ടി.വി. മായ, എം.കെ. ഹരികുമാർ, സി.എച്ച്. ജയശ്രി, എം.ടി. സ്മിത എന്നിവർ സംസാരിച്ചു.