ഇലഞ്ഞി: അമ്മയുടെ ത്യാഗവും സഹനവും മാതൃകയാക്കുവാൻ സമൂഹത്തിന് കഴിയണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ.എം. വർഗീസ്. ആലപുരം ഗവ. എൽ.പി സ്കൂൾ ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച ഹൃദയപൂർവം അമ്മയ്‌ക്കൊപ്പം സ്നേഹക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷനായി. ചടങ്ങിൽ എഴുപത്തിനാലാം വയസിൽ ബി.കോം പഠിക്കുന്ന പി.എം. തങ്കമ്മയെയും മുതിർന്ന അമ്മമാരേയും ആദരിച്ചു. പ്രതിഭാസംഗമം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിലും കുഞ്ഞിളംകയ്യിൽ സമ്മാനവിതരണം ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. എമ്മാനുവൽ അബ്രഹാം, ഷീല ദിലീപ്, ജയശ്രീ സനൽ, ബിബിൻ റോഷ്, കെ.ആർ. മാധവൻ, ലയന രാജേഷ്. എം.ആർ. നാരായണൻ നമ്പൂതിരി, കെ.വി. ശശികുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ സിബി അഗസ്റ്റ്യൻ, സവിത സുധീഷ് തുടങ്ങിയവർ സംസാരിച്ചു.