harithonam-piravom

പിറവം: നഗരസഭയിലെ ഹരിതകർമ്മ സേനയിലെ അൻപത് പേർക്കായി അഞ്ചു ലക്ഷം രൂപയുടെ ഉത്സവബത്തയും ഓണകിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. 2025ലെ മാലിന്യ വിമുക്ത ഹരിതകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി പിറവം നഗരസഭയെ സമ്പൂർണ മാലിന്യ വിമുക്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഹരിതകർമ്മ സേനാംഗങ്ങളെ പിറവത്തിന്റെ പട്ടാളമായി അംഗീകരിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലീം അദ്ധ്യക്ഷനായി. ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു ഓണക്കിറ്റും ഓണപ്പുടവയും ഉത്സവബത്തയുടെ ചെക്കും വിതരണം ചെയ്തു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, ഗിരീഷ്‌കുമാർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, ബാബു പാറയിൽ, രമ വിജയൻ, സെക്രട്ടറി പ്രകാശ് കുമാർ, സൂപ്രണ്ട് പി. സുലഭ,​ ക്ലീൻ സിറ്റി മാനേജർ സി.എ. നാസർ എന്നിവർ സംസാരിച്ചു.