
കൊച്ചി: വനിതാജീവനക്കാർക്ക് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ കരാട്ടെ ഉൾപ്പെടെ പരിശീലനം ആരംഭിച്ചു.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് 'ഷീൽഡ്‌സെൽഫ് ഡിഫൻസ് ട്രെയിംഗ് പ്രോഗ്രാം'
ഗൈനക്കോളജി വിഭാഗം കൺസട്ടന്റും ലാപ്രോസ്‌കോപ്പി സർജനുമായ ഡോ. ജിജി ഷംഷീർ ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ള, ചീഫ് ഓപ്പറേഷൻസ് ഓഫീസർ ജയേഷ് നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആറുമാസ പരിശീലന പരിപാടിക്ക് 50 ലക്ഷം ചെലവഴിക്കും. രണ്ടാംഘട്ടത്തിൽ അരലക്ഷം സ്ത്രീകൾക്ക് സൗജന്യ പരിശീലനവും നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.