y

ചോറ്രാനിക്കര: കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മാമ്പുഴ, ചാലക്കപ്പാറ, അരയൻകാവ് എന്നിവിടങ്ങളിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. അരയൻകാവ് പ്രഭാത സായാഹ്നശാഖയോടനുബന്ധിച്ചുള്ള പച്ചക്കറി സ്റ്റാളിൽ ബാങ്ക് പ്രസിഡന്റ് ആർ. ഹരി വിപണനം ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ സാജൻ എടമ്പാടം, ടി.എ. ഗോപി , കെ.പി. മുകുന്ദൻ, സജി കരുണാകരൻ, കെ.ജെ. തങ്കച്ചൻ, കെ.എ. നൗഷാദ്, ബിനു ചാക്കോ, മിനി സാബു, റംലത്ത് നിയാസ്, രാഖി വിനു, ബിനു പുത്തേത്തുമ്യാലിൽ, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.