
കൊച്ചി: കോതമംഗലം കീരംപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ് പി.എച്ച്.സി കീരംപാറ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമി തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ്, മരുന്ന് കിറ്റ് വിതരണം, ആരോഗ്യ സ്ക്രീനിംഗ് എന്നിവയും നടന്നു.