check-distribution-

പിറവം: നഗരസഭയിലെ 252 അയ്യൻകാളി തൊഴിലുറപ്പ് അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഉത്സവബത്ത വിതരണം ചെയ്തു. 214 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുറമെ നൂറു ദിനം പൂർത്തീകരിച്ച 48 ക്ഷീരകർഷകർക്കും ഉത്സവബത്ത വിതരണം ചെയ്തു. നൂറിന്റെ ന്റെ മികവിൽ ആയിരം രൂപ പൊന്നോണ സമ്മാനമായി നൽകിയതിനെ പിറവം നഗരസഭ സംസ്ഥാന സർക്കാരിന് നന്ദി അറിയിച്ചു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു ഉത്സവബത്ത വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലീം അദ്ധ്യക്ഷനായി. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, രാജു പാണാലിക്കൽ, ബബിത ശ്രീജി, രമ വിജയൻ, ഗിരീഷ്‌കുമാർ, ബാബു പാറയിൽ, ജോജിമോൻ, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറം, ഡോ. സഞ്ജിനി പ്രതീഷ്, സൂപ്രണ്ട് പി. സുലഭ, അയ്യൻകാളി തൊഴിലുറപ്പ് ഓവർസിയർ പൗർണമി എന്നിവർ പങ്കെടുത്തു.