kothamangalam

കോതമംഗലം: ഇന്ത്യ ആസ്ഥാനമായി തുടക്കം കുറിച്ച ഇന്റർനാഷണൽ സന്നദ്ധ സംഘടന യംഗ് മൈൻഡ്‌സ് ഇന്റർനാഷണലിന്റെ കീഴിലുള്ള കോതമംഗലം യംഗ് മൈൻഡ്‌സ് ഇന്റർനാഷണൽ ക്ലബ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഐ.സി. രാജു ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ ജോസ് അൽഫോൻസ് പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്ട് ഗവർണർ കെ.പി. പോൾ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്റർനാഷണൽ പ്രീസീഡിയം മെമ്പർ സന്തോഷ് ജോർജ് ചാരിറ്റി പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യ ഏരിയ ട്രഷറർ പ്രതീഷ് പോൾ, ജേക്കബ് ജോൺ, ട്രഷറർ സോണി എബ്രഹാം, മിനു അന്ന മാത്യു, മധു മേനോൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് സലിം ചെറിയാൻ, സെക്രട്ടറി ജിജി പൗലോസ്, ട്രഷറർ റെജി സായിമണൻ, വൈസ് പ്രസിഡന്റ് റോയി സ്‌കറിയ, ജോയിൻ സെക്രട്ടറി ടി.എസ്. ചന്ദ്രൻ തുടങ്ങിയവർ ചുമതലയേറ്റു.