photo

വൈപ്പിൻ: ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ദത്ത് ഗ്രാമമായ വലിയവട്ടം ദ്വീപിലെ എല്ലാ വീടുകളിലും ഓണകിറ്റുകൾ നൽകി. ഓണനിറവ് 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വളന്റിയർമാർ ശേഖരിച്ച 18 ഇനം വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. വലിയവട്ടത്തെ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കോടിയും നൽകി. ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വൈസ് പ്രസിഡന്റ് ബാലാമണി,വാർഡ് അംഗം എ.പി. ലാലു, എസ്.ടി പ്രമോട്ടർ ജിഷ ബിജു, പി.ടി.എ പ്രസിഡന്റ് പി.സി. പോൾ, പ്രിസിപ്പൽ വി.എസ്. സുഭിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.